തൃപ്രയാർ: വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാട്ടിക ഗുരുമന്ദിരാങ്കണത്തിൽ ഗുരുജയന്തി വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണോദ്ഘാടനം ഗോപിനാഥ് വന്നേരി നിർവഹിച്ചു. എ.വി. സഹദേവൻ അദ്ധ്യക്ഷനായി. സി.കെ. സുഹാസ്, സുരേഷ് ഇയ്യാനി, പി.കെ. സുഭാഷ്ചന്ദ്രൻ, സി.പി. രാമകൃഷ്ണൻ, ബൈജു ഇയ്യാനി കോറോത്ത്, അംബിക, സി.എസ്. മണികണ്ഠൻ, ടി.കെ. ദയാനന്ദൻ, ഷൈൻ ടിപിആർ എന്നിവർ സംബന്ധിച്ചു.