തൃപ്രയാർ: രാമായണത്തെ വേറിട്ടു വായിക്കാനുള്ള ശ്രമം വേണമെന്ന് സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. കവി കെ. ദിനശ് രാജ രചിച്ച തൃപ്രയാർ ശ്രീരാമക്ഷേത്രം ചരിത്രത്താളുകളിലൂടെ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു വടക്കേടത്ത്. രാമനെ പഠിക്കുമ്പോൾ സീതയെ വിസ്മരിക്കരുത്. സീതയിൽ മനുഷ്യസ്ത്രീയുണ്ടെന്നും അതിനപ്പുറത്ത് ഒരു ജനതയുടെ സംസ്‌കൃതിയുണ്ടെന്നും വടക്കേടത്ത് പറഞ്ഞു. കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മ ചെയർമാൻ സദു എങ്ങൂർ അദ്ധ്യക്ഷയായി. റിട്ട. ഇംഗ്‌ളീഷ് അദ്ധ്യാപകൻ കെ.പി. ഗോപി മാസ്റ്റർ പുസ്തകം ഏറ്റുവങ്ങി. കവി കെ. ദിനേശ് രാജ, കവി രഘുനന്ദൻ ചെന്ത്രാപ്പിന്നി, ഇ.പി. ഗിരിഷ്, വി. ശശി മാസ്റ്റർ, ലാൽ കച്ചില്ലം എന്നിവർ സംസാരിച്ചു.