കൊടുങ്ങല്ലർ : എസ്.എൻ.ഡി.പി വടക്കുംപുറം ശാഖയുടെ വിശേഷങ്ങൾ പൊതുയോഗവും ശ്രീനാരായണ ഗുരുദേവൻ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. പുല്ലൂറ്റ് ടി.ഡി.പി യോഗം യു.പി സ്‌കൂളിൽ നടന്ന പരിപാടി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബേബി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നൽകിയ വിദ്യാഭ്യാസ അവാർഡ് വിതരണം യോഗം കൗൺസിലർ ബേബി റാം നിർവഹിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ഐ.ടി.ഐ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ശാഖാ സെക്രട്ടറി വി.വി. രവി, സി.എസ്. ഷാജി, യൂണിയൻ വനിതാ സംഘം ട്രഷറർ ഹണി പീതാംബരൻ, ശാഖാ വനിതാ സംഘം സെക്രട്ടറി ഷീബ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.