prihishdham-

മുണ്ടൂർ : മരണക്കുഴികളിൽ റീത്ത് സമർപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രതീകാത്മക പ്രതിഷേധ സമരം നടത്തി. നികുതി പണം ഉപയോഗിച്ച് 29 ലക്ഷം രൂപ ചെലവ് ചെയ്ത് മണ്ണും, കരിങ്കൽ ചീളും ഉപയോഗിച്ച് താത്കാലിക ആശ്വാസ നടപടി നടത്തിയത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആൻസൺ കെ.ഡേവിഡ്, കെ.ജെ.ജോബി, യൂത്ത് ഫ്രണ്ട് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.