അമ്പല്ലൂർ: പരിസ്ഥിതിയുടെയും നിയമത്തിന്റെയും പേരിൽ തടസപെടുത്തിയ കരിങ്കൽ ക്വാറികളുടെ പ്രവർത്തനവും, പുഴകളിലെ മണൽ വാരലും പുനരാരംഭിക്കണമെന്ന് ലോഡിംഗ് അൺലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി പുതുക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. കെ.പി.ബേബി അദ്ധ്യക്ഷനായി. എൻ.കെ.സുബ്രൻ പതാക ഉയർത്തി. പി.യു.സുജിത്ത്, ഐ.കെ.രാജീവൻ, പി.എം.നിക്‌സൻ, ടി.കെ.ഗോപി, കെ.വി.മണിലാൽ, വി.ആർ.സുരേഷ്, മോഹൻദാസ്, എ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : സി.യു.പ്രിയൻ (സെക്ര.), കെ.പി.ബേബി (പ്രസി), ഐ.കെ.രാജീവൻ (ട്രഷ.)