പുതുക്കാട് : സി.ഐ.ടി.യു കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു സന്ദേശം അറിവുത്സവം ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്് എ.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി പി.സി.ഉമേഷ്, ജില്ലാ സെക്രട്ടറി പി.കെ.ശിവരാമൻ, ബിന്ദു ഭാസ്‌കരൻ, എം.കെ.മോഹനൻ, ഷീജ വത്സൻ, സന്തോഷ് തണ്ടാശ്ശേരി, അൻവർ സാദിക്ക്, എ.രാജീവ്, സുജാത ഷാജി, ആലി കുണ്ടുവായിൽ തുടങ്ങിയവർ സംസാരിച്ചു.