minal-

പുതുക്കാട് : മിന്നൽച്ചുഴലി നാശനഷ്ടം വരുത്തിയ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ കുണ്ടുകടവ് പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപെട്ടു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ, കർഷക സംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ടി.എ.രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സജു, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ശിവരാമൻ, കർഷക സംഘം കൊടകര ഏരിയ സെക്രട്ടറി എം.ആർ.രഞ്ജിത്, പ്രസിഡന്റ് സി.ബബീഷ് തുടങ്ങിയവർ ചുഴലി നാശം വിതച്ച മേഖലകൾ സന്ദർശിച്ചു.