visit

ചാലക്കുടി: നായരങ്ങാടിയിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെത്തി. തൃശൂര്‍ കളക്ടറായിന് ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു. പട്ടിക വര്‍ഗ വകുപ്പിന് കീഴിലുള്ള സ്‌കൂളിനെക്കുറിച്ച് കളക്ടര്‍ വിശദമായി ചോദിച്ചറിഞ്ഞു. 320 ഓളം കുട്ടികളുള്ള സ്കൂളിൽ താമസിച്ച് പഠിക്കുന്ന ഭൂരിപക്ഷവും പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളാണ്.
കുട്ടികളുമായി കളക്ടർ ആശയ വിനിമയവും നടത്തി. വനാവകാശ നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മൈതാനത്തെക്കുറിച്ച് ചാലക്കുടി ഡി.എഫ്.ഒ: എം. വെങ്കിടേശ്വരനുമായി ചർച്ച ചെയ്തു. സ്ഥല പരിശോധനയും നടന്നു.
ടി.ഡി.ഒ ഹെറാള്‍ഡ് ജോണ്‍, പരിയാരം റേഞ്ച് ഓഫീസര്‍ അനൂപ് സ്റ്റീഫന്‍, ഫോറസ്റ്റര്‍ ബിബിന്‍ ചന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആർ. രാഗിണി, ഹെഡ് മാസ്റ്റര്‍ കെ.ബി. ബെന്നി, സീനിയര്‍ സൂപ്രണ്ട് കെ.എൻ. മൃദുല എന്നിവരുമായി കളക്ടര്‍ സംസാരിച്ചു.