shaji


തൃശൂർ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടും സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന അഡ്വ. കെ. ധീരജിന്റെ രണ്ടാം ചരമവാർഷികത്തോടും അനുബന്ധിച്ച് ഒല്ലൂർ സെന്റ് വിൻസെന്റ് ഡി പോൾ ആശുപത്രിയിലേക്ക് സൗജന്യ ഡയാലിസിസിസിന് സംഖ്യ നൽകി. ട്രസ്റ്റ് ചെയർമേൻ ജോസ് പറമ്പൻ അദ്ധ്യക്ഷനായി. അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ഹോസപിറ്റൽ നഴ്‌സിംഗ് ഹെഡ് സിസ്റ്റർ ലിറ്റി മരിയ തുക ഏറ്റുവാങ്ങി. വൈസ് ചെയർമാൻ ശശി പോട്ടയിൽ, എൻ.പി. രാമചന്ദ്രൻ, സുനിൽ ലാലൂർ, രാജീവ് മങ്ങാട്ട്, ശോഭന പുഷ്പാംഗദൻ, ടിറ്റോ ആന്റണി, രജീഷ് ജോണി, സിസ്റ്റർ റോസ് ലെറ്റ് എന്നിവർ സംസാരിച്ചു.