തൃശൂർ: ജനങ്ങൾ കൂടുതലായി സഞ്ചാരത്തിന് ഉപയോഗിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പത്ത് ദിവസത്തിനകം പരിഹാരമായില്ലെങ്കിൽ മോട്ടോർ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം. ബി.എം.എസ് നേതൃത്വത്തിലുള്ള മോട്ടോർ തൊഴിലാളികൾ നടത്തിയ ഏകദിന നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂർ - കോഴിക്കോട് റൂട്ടിലെ ദുരിതപൂർണമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. മോട്ടോർ ആൻഡ് എൻജിനിയറിംഗ് മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് എം.എം. വത്സൻ അദ്ധ്യക്ഷനായി. ഓട്ടോറിക്ഷ ജില്ലാ ജനറൽ സെക്രട്ടറി ബിജു കാവിലക്കാട്, വിപിൻ മംഗലം, കെ. ഹരീഷ്, വി.കെ. ബിനു, കെ.എ. മാത്യൂസ്, എം.സി. ബാബുരാജ്, മുഹമ്മദ് യൂനസ്, കെ.എ. ഗിരീഷ്, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.സി. കൃഷ്ണൻ സമാപന പ്രസംഗം നടത്തി.