തൃശൂർ: ജില്ലാ ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു . ജില്ലാ ചെയർമാൻ അബ്ദുറഹിമാൻകുട്ടി അദ്ധ്യക്ഷനായി. ജനശ്രീ മിഷൻ സംസ്ഥാന ചെയർമാൻ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ. ശ്രീകുമാർ അനുസ്മരണം പ്രഭാഷണം നടത്തി. ജനശ്രീ ജില്ലാ സെക്രട്ടറി എ.ടി. ജോസ്, സംസ്ഥാന കമ്മിറ്റി അംഗം സിജോ കടവിൽ, ജനശ്രീ സി.ഇ.ഒ ജോയ്, ജില്ലാ ട്രഷറർ ഷീബ പ്രദീപ്, ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ്, ഡി.സി.സി സെക്രട്ടറിമാരായ കെ.വി. ദാസൻ, ജോൺ ഡാനിയേൽ, എം.എസ്. ശിവരാമകൃഷ്ണൻ, ജനശ്രീ ബ്ലോക്ക് ചെയർമാൻമാർ കെ.വി. ഷാനവാസ്, പി. സുലൈമാൻ, പി.കെ. രാജൻ, എം.എൽ. ബേബി, മണികണ്ഠൻ അമ്പലപ്പാട്, ഹരീഷ് കുമാർ, പി.പി. ജോൺ, പി.യു. സുരേഷ് കുമാർ, കെ.എൻ. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.