കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം ലോകമലേശ്വരം ശാഖയിലെ വടക്കുപടിഞ്ഞാറ് മേഖലാ ശ്രീനാരായണ ഗുരു ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. രത്‌നാകരൻ കാരേക്കാട്ട് ചെയർമാനും ലളിതാ ബാബു വൈസ് ചെയർമാനും സുരേഷ് ചെമ്പനേഴത്ത് കൺവീനറായും ഗിരിജാരാമൻ, സിന്ദു എരുമത്തുരുത്തി, ശിവൻ തൈപറമ്പത്ത് എന്നിവർ കമ്മിറ്റി അംഗങ്ങളായുമുള്ള ആഘോഷക്കമ്മിറ്റിയാണ് രൂപീകരിച്ചത്. പതാക ദിനമായ ചിങ്ങം ഒന്നിന് എല്ലാ വീടുകളിലും പതാക ഉയർത്താനും ഘോഷയാത്രയിലും ശാഖയിലെ ജയന്തി ആഘോഷങ്ങളിലും മുഴുവൻ കുടുംബാംഗങ്ങളേയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഗോപി തൈത്തറ അദ്ധൃക്ഷനായി. ശാഖാപ്രസിഡന്റ് ഗിരീഷ് ശാന്തി, സെക്രട്ടറി എൻ.ബി. അജിതൻ, സീതാ ശിവരാമൻ എന്നിവർ സംസാരിച്ചു.