കൊടുങ്ങല്ലൂർ: സംസ്ഥാന പാതയിൽ പുല്ലൂറ്റ് പ്രദേശത്തെ തകർന്ന് കിടക്കുന്ന റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സമരം നടത്തി. പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എ.എം. അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. പി.ഐ. നിസാർ, ടി.എ. നൗഷാദ്, ഇ.എസ്. സഗീർ, യൂസഫ് പടിയത്ത്, ഇ.എസ്. സിറാജ്, ഷഹീൻ കെ. മൊയ്തീൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇതുസംബന്ധിച്ച് ഒപ്പ് ശേഖരണം നടത്തി സംസ്ഥാന പൊതുമരാമത്ത് മന്ത്രി, കളക്ടർ, ജനപ്രതിനിധികൾ, മറ്റ് വകുപ്പ് മേധാവികൾ എന്നിവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.