1

തൃശൂർ: തൃശൂരിനെ ചുഴറ്റിയെറിഞ്ഞ് വീണ്ടും മിന്നൽച്ചുഴലി. പെരുമഴയ്ക്കിടെ അയൽവാസിയുടെ വീട്ടിലെ സർവീസ് വയർ പൊട്ടിവീണത് പുനഃസ്ഥാപിക്കുന്നതിനിടെ മദ്ധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. തെക്കുംകര ഊരോക്കാട് കോരൻചിറ വീട്ടിൽ ബെന്നി (52) ആണ് മരിച്ചത്. മഴയോടൊപ്പം വീശിയടിച്ച ചുഴലിയിൽ വൻദുരന്തങ്ങൾ പലതും ഒഴിവായത് തലനാരിഴയ്ക്ക്. പലയിടത്തും ഇന്നലെ ഉച്ചയ്ക്കുണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം നേരിട്ടു.

നഗരത്തിലും പ്രാന്തപ്രദേശങ്ങൾക്കും പുറമെ വടക്കാഞ്ചേരി, കാഞ്ഞാണി, മണ്ണുത്തി, പാവറട്ടി, ചേർപ്പ്, പുറനാട്ടുകര, തോളൂർ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. നൂറുകണക്കിന് മരങ്ങൾ കടപുഴകിവീണു. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. രാത്രി വൈകുംവരെ മിക്കയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. നിരവധിയിടങ്ങളിൽ മരം വീണ് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഗതാഗത തടസവും നേരിട്ടിരുന്നു.

നഗരത്തെ വിറപ്പിച്ച് മിന്നൽ ചുഴലി

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു കൊടുംചുഴലി. അയ്യന്തോൾ ഹയാത്തിന് സമീപം രണ്ട് വൻ മരങ്ങൾ കടപുഴകി വീണ് റോഡരികിലെ തട്ടുകട തകർന്നു. കടയിലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി. തൃശൂർ നഗരത്തിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ മരങ്ങൾ വീണു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതി, കളക്ടറേറ്റ് റോഡ്, എം.എൽ.എ റോഡ്, പാലയ്ക്കൽ, പട്ടാളക്കുന്ന്, മിഷൻ ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ മരം വീണു. കുറുപ്പം റോഡിൽ ഏഷ്യൻ ചോയ്‌സിനടുത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ മരം വീണ് കാറുകൾക്ക് കേടുപാടുകളുണ്ടായി. കൊക്കാലെയിൽ കടകളുടെ ബോർഡുകൾ നിലംപൊത്തി.
ജില്ലാ ആശുപത്രിക്ക് സമീപം തേക്കിൻക്കാട്ടിലെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. മണ്ണുത്തിയിൽ നിരവധി സ്ഥാപനങ്ങളുടെ മേൽക്കൂരകൾ കാറ്റി പറന്നുപോയി. സ്വരാജ് റൗണ്ടിലും മറ്റും നിരവധി ഫ്‌ള്ക്‌സ് ബോർഡുകളും കാറ്റിൽ നിലം പതിച്ചു. ട്രാഫിക് ഡിവൈഡറുകളും മറിഞ്ഞുവീണു. അഗ്‌നിശമന സേനാംഗങ്ങൾ എത്തി മരങ്ങൾ മുറിച്ചുമാറ്റി തടസങ്ങൾ ഒഴിവാക്കി. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, ടി. അനിൽ കുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനങ്ങൾ നടത്തിയത്.


ഭീതി പരത്തി വവ്വാൽ

മലപ്പുറത്ത് നിപ്പ ഭീഷണി നിലനിൽക്കുന്നതിനിടെ ആനക്കല്ലിൽ അവശനിലയിൽ വവ്വാൽ തൂങ്ങിക്കിടക്കുന്നത് നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കി. പിന്നീട് ഫയർഫോഴ്‌സ് എത്തി വവ്വാലിനെ താഴെയിറക്കി വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു.

മിന്നൽ ചുഴലിയിൽ