തൃശൂർ : കൊക്കൊ കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ എം.പി.വീരേന്ദ്രകുമാർ നടത്തിയ സമര പോരാട്ടമാണ് അദ്ദേഹത്തിന് ജന ഹൃദയങ്ങളിൽ സ്മരിക്കപ്പെടുന്ന ഇടം സൃഷ്ടിച്ചതെന്ന് സിനിമാ താരം ജയരാജ് വാര്യർ അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റ് കൾച്ചറൽ സെന്റർ സംസ്ഥാന കമ്മിറ്റി വീരേന്ദ്രകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച 'സ്മൃതിദിനം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് സിബി കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്, ഇ.ഡി.ഡേവിസ്, വിജേഷ് എടക്കുന്നി, പി.കെ.ജയപ്രകാശ്, ജെയ്‌സൺ മാണി, അജി ഫ്രാൻസിസ്, ബിജു ആട്ടോർ, കെ.സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.