bjp

തൃശൂർ: പാവറട്ടി സർവീസ് സഹകരണ ബാങ്കിൽ കരുവന്നൂർ മോഡൽ തട്ടിപ്പാണ് നടന്നതെന്നും തട്ടിപ്പിന് കോൺഗ്രസ് ജില്ലാ നേതൃത്വം ഒത്താശ ചെയ്യുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. കോടികളുടെ വ്യാജ ലോണാണ് ഭരണസമിതി അംഗങ്ങൾ ബിനാമി പേരിൽ എടുത്തിട്ടുള്ളത്. ഈ തട്ടിപ്പ് പുറത്ത് വരാതിരിക്കാനാണ് ഭരണസമിതി അംഗങ്ങൾ വീണ്ടും മത്സരിക്കുന്നത്. ബാങ്കിന് 85 കോടിയുടെ കിട്ടാക്കടമുള്ളത് കൊണ്ടാണ് എ ഗ്രേഡിലുണ്ടായിരുന്നത് ഇ ഗ്രേഡിലേക്ക് മാറിയത്. ഭരണസമിതി അംഗങ്ങൾ വ്യാജമായി കൈവശപ്പെടുത്തിയ ലോണുകൾ തിരിച്ചടക്കുന്നില്ല. സ്ഥിരം ഭരണ സമിതി അംഗങ്ങളായ തട്ടിപ്പുകാരെ പുറത്താക്കി കിട്ടാക്കടം തിരിച്ചുപിടിക്കാനായാണ് ജനകീയ സഹകാരി സംരക്ഷണ മുന്നണി മത്സരിക്കുന്നതെന്നും മുന്നണിയെ ബി.ജെ.പി പിന്തുണയ്ക്കുമെന്നും അനീഷ്‌കുമാർ പറഞ്ഞു.