esi

തൃശൂർ : ഇ.പി.എഫ് തൃശൂർ ജില്ലാ ഓഫീസും ഇ.എസ്.ഐ കോർപ്പറേഷൻ തൃശൂർ റീജ്യണൽ ഓഫീസും സംയുക്തമായി നടത്തുന്ന ബോധവത്കരണ/പരാതിപരിഹാര അദാലത്ത് 29ന് രാവിലെ പത്ത് മുതൽ തൃശൂർ റൗണ്ടിൽ ഇ.എസ്.ഐ ഓഫീസിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പി.എഫ് ഓഫീസിന്റെ ശക്തൻ തമ്പുരാൻ നഗറിലുള്ള ഓഫീസിൽ നേരിട്ടു വന്നോ, dothrissur@epfindia.gov.in എന്ന ഇമെയിൽ മുഖേനയോ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയുന്നവർ തങ്ങളുടെ മൊബൈൽ നമ്പറും, യു.എ.എൻ നമ്പറോ/ പി.പി.ഒ നമ്പറോ/ ഇ.പി.എഫ് അക്കൗണ്ട് നമ്പറോ നിർബന്ധമായും രേഖപ്പെടുത്തണം. സ്‌പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.