തൃശൂർ : പൊതുപ്രവർത്തകനും ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ വൈസ് പ്രസിഡന്റുമായ ജീവൻ നാലു മാക്കലിനെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ചുമത്തുന്ന കേസ് എടുത്ത് പകപ്പോക്കൽ നടത്തിയ കൊടുങ്ങല്ലൂർ പൊലീസിന്റെ നടപടിയിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമിതി പ്രതിഷേധിച്ചു. ജനകീയ പ്രതിഷേധം നടത്തുന്നവർക്കെതിരെ ഇത്തരം ക്രിമിനൽ കേസുകൾ ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും സമിതി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വെള്ളാട്ട് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.ശ്രീജേഷ്, സംഘടനാ സെക്രട്ടറി സി.വി.പ്രേം കുമാർ, ട്രഷറർ പി.സേതുരാജ്, വൈസ് പ്രസിഡന്റ് കെ.ബി.സന്തോഷ് സംസാരിച്ചു.