വള്ളിവട്ടം: അമരിപ്പാടം ശ്രീ ഗുരുനാരായണാശ്രമത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. യജ്ഞാചാര്യൻ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ സാന്നിദ്ധ്യത്തിൽ പ്രകാശം ശാന്തികൾ യജ്ഞഭദ്രദീപം പ്രകാശനം ചെയ്തു. നന്ദു ശാന്തികൾ യജ്ഞ വിഗ്രഹം പ്രതിഷ്ഠിച്ചു. ചക്രപാണി ശാന്തികൾ യജ്ഞ ഗ്രന്ഥ സമർപ്പണം നടത്തി. ലാലപ്പൻ ശാന്തികൾ യജ്ഞപ്പതാക ഉയർത്തി. വിശ്വംഭരൻ ശാന്തികൾ കലവറ സമർപ്പണം നടത്തി. സുരേഷ് ശാന്തികൾ, കണ്ണൻ ശാന്തികൾ, രാജേഷ് ശാന്തികൾ എന്നിവർ പരികർമ്മികളായി. ജൂലായ് 21 മുതൽ മുതൽ 28 വരെയാണ് സപ്താഹ യജ്ഞം.