എടമുട്ടം: പഴച്ചോട് പെട്രോൾ പമ്പിന് സമീപം നാലമ്പല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ആറ് പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശിനികളായ പിൻമൂട് ഭഗവതി നട വത്സല വിലാസത്തിൽ വത്സല(77), പള്ളിച്ചാൽ വെങ്ങാനൂർ തെരുവ് സുധാഭവനിൽ വത്സലകുമാരി(76), രാധുവിളക്കത്ത് വീട്ടിൽ ലത (75), കുന്നിൽ പുത്തൻവീട്ടിൽ ജയ(73), നേമം മൂർത്തലയ്ക്കൽ ആർ.ജി ഭവനിൽ രാധമ്മ(75), ഓട്ടോ ഡ്രൈവർ ഗുരുവായൂർ സ്വദേശി നെന്മിനി തൈവളപ്പിൽ രാജു(56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്‌സ് പ്രവർത്തകർ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.