കൊടുങ്ങല്ലൂർ: അനഘ മനോജിന് ഗിന്നസ് വേൾഡ് റെക്കാഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. 2023 ഡിസംബർ മൂന്നിനാണ് കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് ഹാളിൽ അനഘ യോഗ പോസ് നടത്തിയത്. യോഗ മെർമെയ്ഡ് പോസിൽ തിരുപ്പൂർ സ്വദേശിനി രൂപ ഗണേശിന്റെ ഒരു മണിക്കൂർ 15 മിനിറ്റ് വരുന്ന റെക്കാഡാണ് ഒരു മണിക്കൂർ 27 മിനിറ്റിലൂടെ കൊടുങ്ങല്ലൂർ സ്വദേശി അനഘ മനോജ് മറികടന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബി.എ എക്കണോമിക്‌സ് വിദ്യാർത്ഥിനിയാണ്. അനഘ കൊടുങ്ങല്ലൂർ ലോകമലേശ്വരം കൈതക്കാട്ട് മനോജിന്റേയും പ്രസീതയുടേയും മകളാണ്. സഹോദരൻ അഖിൽ.