പുത്തൻചിറ: പുത്തൻചിറ പഞ്ചായത്ത് കൃഷിഭവൻ കേരഗ്രാമം മൂന്നാം വർഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ അതാത് കേരഗ്രാമം വാർഡ് കൺവീനർമാരുടെ പക്കലും കൃഷിഭവനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാർ കാർഡ്, ഈ വർഷത്തെ ഭൂമിയുടെ കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും വളം, കുമ്മായം എന്നിവ വാങ്ങിയതിന്റെ ഒറിജിനൽ ബില്ലും സഹിതം വാർഡ്തല കൺവീനർമാരുടെ പക്കലോ കൃഷിഭവനിലോ നേരിട്ടോ സമർപ്പിക്കാം. അവരവർ വാങ്ങുന്ന വളത്തിന്റെയും കുമ്മായത്തിന്റേയും അളവും വിവരങ്ങളും കൃഷിഭവനിൽ നിന്നും അറിഞ്ഞതിനു ശേഷം വാങ്ങുന്നതായിരിക്കും അഭികാമ്യം. കൃഷിയിടത്തിലെ മണ്ണ് പരിശോധന ശാസ്ത്രീയമായും സൗജന്യമായും നടത്തുന്നതിനുള്ള സൗകര്യമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ആണ്.