കൊടുങ്ങല്ലൂർ: അഴിക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് സീ റെസ്ക്യൂ സ്ക്വാഡ്/ലൈഫ് ഗാർഡ്മാരുടെ നിലവിലുള്ള ഒഴിവുണ്ട്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളയാളാകണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സിൽ നിന്നും ട്രെയിനിംഗ് പൂർത്തിയാക്കിയവരാകണം. പ്രായം: 20നും 45നും മദ്ധ്യേ. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരാകണം. താത്പര്യമുള്ളവർ അപേക്ഷയും അനുബന്ധ രേഖകളുടെ അസ്സലും പകർപ്പും സഹിതം അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ജൂലായ് 25ന് രാവിലെ 10.30 അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0490 - 2300000.