ഇരിങ്ങാലക്കുട: പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് ഇന്റർനാഷണലും, ഐ ഫൗണ്ടേഷൻ ആശുപത്രിയും സംയുക്തമായി പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയാ ക്യാമ്പ് 28 ന് സംഘടിപ്പിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് അശോകൻ മണപറമ്പിൽ അദ്ധ്യക്ഷനാകും. സെക്രട്ടറി അഡ്വ. എം.എസ്. രാജേഷ്, പ്രദീപ്, ശിവൻ നെന്മാറ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9446540890, 9539343242.