അവിണിശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് അവിണിശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് വികസന സമിതിയും പാലയ്ക്കൽ അക്ഷയ കേന്ദ്രവുമായി സഹകരിച്ച് സൗജന്യ മസ്റ്ററിംഗ് ക്യാമ്പ് നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശ്രീജിത്ത്, വ്യാപാരി വ്യവസായി വ്യവസായി ഏകോപന സമിതി നാട്ടിക നിയോജക മണ്ഡലം കൺവീനർ സുനിൽ സൂര്യ, വി.ആർ. ജിനീഷ്, രതി സുനിൽ, മാനവ് മാധവ്, പി.എം. ആകാശ്, ജലീഷ്, സോണി എന്നിവർ പങ്കെടുത്തു. 120 ഓളം വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട മസ്റ്ററിംഗ് സൗജന്യമായി വികസന സമിതി പൂർത്തിയാക്കി.