തൃശൂർ: പരമ്പരാഗത ആരോഗ്യഭക്ഷ്യമേള അമൃതം കർക്കടകം കളക്ടറേറ്റ് അങ്കണത്തിൽ തുടങ്ങി. ഭക്ഷ്യമേള ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എ.ഡി.എം: ടി. മുരളി, ഡോ. കെ.എസ്. രജിതൻ എന്നിവർ മുഖ്യാതിഥികളായി. എസ്.സി. നിർമൽ, എ. സിജുകുമാർ, കെ.കെ. പ്രസാദ്, നവകേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ദ്വിദിക, ഇ.പി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. മേള 27ന് സമാപിക്കും.