വടക്കാഞ്ചേരി: നഗരത്തിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ 30 ലക്ഷം രൂപ നീക്കിവെച്ചതായി ചെയർമാൻ പി.എൻ.സുരേന്ദ്രൻ. കിടപ്പു രോഗികളുള്ള വീടുകൾ, അപ്പാർട്ട്‌മെന്റുകൾ, ഗേറ്റഡ് കോളനികൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഡയപ്പറുകൾ അടക്കമുള്ള മാലിന്യം ശാസ്ത്രീയമായി ശേഖരിച്ച് നീക്കം ചെയ്യുന്നതാണ് മറ്റൊരു ശ്രദ്ധേയപദ്ധതി.

കിലോഗ്രാമിന് 45 രൂപയും, 12 ശതമാനം ജി. എസ്.ടിയും നൽകണം. 20 ശതമാനം സബ്‌സിഡി നഗരസഭ നൽകും. 'ആക്രി ' എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് നടത്തിപ്പ്. പാലിയേറ്റീവ് കെയറിന്റെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കെ.ഇ.ഐ.എൽ എന്ന സ്ഥാപനത്തിലേക്കാണ് ഡയപ്പറുകൾ കയറ്റി അയക്കുക.

ചെയർമാൻ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ഒ.ആർ.ഷീല മോഹൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.ആർ.അനൂപ് കിഷോർ, സി.വി.മുഹമ്മദ് ബഷീർ, സ്വപ്ന ശശി, എ.എം.ജമീലാബി, എൻജിനീയർ സുജിത് ഗോപിനാഥ്, ക്ലീൻ സിറ്റി മാനേജർ സാജു മാർട്ടിൻ, സെക്രട്ടറി കെ.കെ.മനോജ് എന്നിവർ സംസാരിച്ചു.