തൃശൂർ: ആറ്റൂർ രവിവർമ്മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ സാഹിത്യ അക്കാഡമി ഹാളിൽ 'ആറ്റൂരോർമ്മ' സംഘടിപ്പിക്കുമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സംപൂർണ ചാറ്റർജി സ്മാരക പ്രഭാഷണം നടത്തും. തമിഴ് എഴുത്തുകാരൻ ജയമോഹൻ ആറ്റൂരിന്റെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്മരിക്കും. ആറ്റൂർ സ്വന്തം കവിതകൾ ചൊല്ലുന്നതിന്റെ വീഡിയോ ആർക്കൈവുകളും എമിൽ മാധവിയുടെ നേതൃത്വത്തിൽ സമയ നദി എന്ന പേരിൽ ആറ്റൂർ കവിതകളുടെ ചൊല്ലരങ്ങും നടക്കും. വാർത്താ സമ്മേളനത്തിൽ അൻവർ അലി, കെ.ജെ. ജോണി, വിജേഷ് എടക്കുന്നി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.