1

തൃശൂർ: ഡോ. ജോർജ് മേനാച്ചേരിയുടെ സെന്റ് തോമസ് ക്രിസ്ത്യൻ എൻസൈക്ലോപീഡിയ എന്ന വിജ്ഞാന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ രണ്ടുവർഷം നീണ്ട സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഗ്രന്ഥകാരന്റെ ശതാഭിഷേകവും തൃശൂർ സെന്റ് തോമസ് കോളേജ് കവിപ്രതിഭാ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 27ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയിൽ മുൻ എം.പി: ഡോ. ചാൾസ് ഡയസ് അദ്ധ്യക്ഷനാകും. സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. ജോർജ് മേനാച്ചേരിക്ക് വീരശ്യംഖല സമ്മാനിക്കും. മുൻ മേഘാലയ മന്ത്രി ജയിംസ് സാംങ്മ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ജോൺ സിറിയക്, ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, പ്രൊഫ. വി.എ. വർഗീസ്, ഡോ. ഇഗ്‌നേഷ്യസ് ആന്റണി, ബാബു ജെ. കവലക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.