1

തൃശൂർ: കാൻസർ എന്ന രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന ഒരു കൂട്ടം കർഷകരുടെ ജീവിതം പറയുന്ന ലൈഫ് ഒഫ് മാൻഗ്രോവ് എന്ന സിനിമയുടെ ഓഡിയോ ട്രെയിലർ പ്രകാശനം ഇന്ന് അമല ആശുപത്രിയിൽ നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഫാ. ജയ്‌സൺ മുണ്ടൻ മാണി പ്രകാശനം നിർവഹിക്കും.ടി.ജി. രവി, ഐ.എം. വിജയൻ എന്നിവർ പങ്കെടുക്കും. ചേറ്റുവ കണ്ടൽക്കാട്, അമല ആശുപത്രി, കവളപ്പാറ എന്നിവിടങ്ങളിലാണ് ചീത്രീകരണം നടന്നത്. വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് ശോഭ നായർ, സംവിധായകൻ എൻ.എൻ. ബൈജു, നായിക ഐൽ ബിൻ, അമല പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.