മാള: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ ഏഴാം ചരമ വാർഷികം ആചരിച്ചു. എൻ.സി.പി (എസ്) കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി ഇ.എസ്. ശശിധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.ആർ. സുകുമാരൻ അദ്ധ്യക്ഷനായി. കെ.എ. ഷംസുദ്ദീൻ, ഗീത, എം.എം. വഹാബ്, കെ.കെ. സലിം എന്നിവർ പ്രസംഗിച്ചു.