വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിലെ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഒരു വർഷം കൊണ്ട് 10 കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി (പി.എ.സി) ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടപ്പോൾ അതിൽ വടക്കാഞ്ചേരിയില്ല.
ഷൊർണൂർ അടക്കം 5 സ്റ്റേഷനുകൾ മാത്രമാണ് സംസ്ഥാനത്ത് നിന്നും ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 30നായിരുന്നു വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച കൃഷ്ണദാസ് പ്രഖ്യാപനങ്ങൾ നടത്തിയത്. നിർമ്മാണ പ്രവൃത്തികളുടെ രൂപരേഖ തയ്യാറാക്കാൻ കൺസൾട്ടൻസിയെ ഏൽപ്പിച്ചതായും അറിയിച്ചിരുന്നു. മേയ് മാസത്തിൽ ടെൻഡർ പൂർത്തീകരിച്ച് ഡിസംബർ 31 നകം ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞിരുന്നത്.
വിവിധ ഘട്ടങ്ങളിലായി സ്റ്റേഷനുകൾ നവീകരിക്കുമെന്ന് പറഞ്ഞെങ്കിലും ബഡ്ജറ്റിൽ തുക വകയിരുത്താത്തതും പദ്ധതികളില്ലാത്തതും നിരാശ സമ്മാനിക്കുന്നു. ഇതിനാൽ റെയിൽവേ അധികൃതർക്ക് നിവേദനം നൽകുന്നതിനും പ്രക്ഷോഭങ്ങൾക്കും തയ്യാറെടുക്കുകയാണ് ജനം.
പരാതിപ്രളയം
പാഴ്‌സൽ ബുക്കിംഗ് സംവിധാനം നിലച്ചു. ട്രെയിനുകളുടെ സമയം അറിയാൻ സ്ഥാപിച്ച ഇലക്ട്രോണിക് മെഷീന്റെ പ്രവർത്തനം സ്തംഭിച്ചു. പ്ലാറ്റ്‌ഫോമുകൾക്ക് കൃത്യമായ മേൽക്കൂരകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്.
പ്രഖ്യാപനങ്ങൾ ഇവ