തൃശൂർ: ചേതന ഗാനാശ്രമം, ഓട്ടിസം സൊസൈറ്റി, അഡാപ്റ്റ് സൊസൈറ്റി പരിവാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മസ്തിഷ്‌ക സംഗീത ചികിത്സയും ഭിന്നിശേഷി കുട്ടികളുടെ സൗഖ്യവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 27ന് രാവിലെ 9.30ന് ചേതനാ ഓഡിറ്റോറിയത്തിലാണ് സെമിനാർ നടക്കുക. ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിക്കും. പ്രൊഫ. ജോർജ് എസ്. പോൾ മോഡറേറ്ററാകും. സംഗീതജ്ഞനും ന്യൂറോളജിക് മ്യൂസിക് തെറാപ്പിസ്റ്റുമായ ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ, ഫാ. ഡോ. ജോബി പുളിക്കൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഫാ. പോൾ പൂവ്വത്തിങ്കൽ, എ.വി. സണ്ണി, എ.എസ്. രവി, പരിവാർ പ്രസിഡന്റ് എ. സന്തോഷ്, വി.എസ്. രമേശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.