തൃശൂർ: വിയ്യൂർ ജയിലിൽ നിന്ന് അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി ചാടിപ്പോയി. ശ്രീലങ്കൻ സ്വദേശി അജിത് കിഷാനന്ദ് പെരേരയാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസിൽ എറണാകുളം കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ മട്ടാഞ്ചേരി സബ് ജയിലിൽ നിന്ന് 2021 ജൂലായ് ഒന്നിനാണ് വിയ്യൂരിലേക്ക് കൊണ്ടുവന്നത്. ജയിൽ നിരോധിത വസ്തു കണ്ടെടുത്തതിനാൽ ഇയാളെ ഇന്നലെ പൊലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.