rahesh

തൃശൂർ: വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ പ്രവർത്തിക്കുന്ന മിഷൻ ശക്തിയുടെ നേതൃത്വത്തിൽ, വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും ഇന്ത്യൻ തപാൽ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ക്ലാസ് നടത്തി. കളക്ടറേറ്റ് അനക്‌സ് ഹാളിൽ നടന്ന പരിപാടി എം.ജി.എൻ.ആർ.ജി.എസ് ജോയിന്റ് ഡയറക്ടർ ആർ. രാഹേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ഡി. വിൻസെന്റ്, ബി.എസ്. സുജിത്ത്, ദീപ ജോസ്, പി.എം. അശ്വതി, കെ. ശ്രീനാഥ്, അസി. മാനേജർ ടി.എ. ആതിര തുടങ്ങിയവർ നേതൃത്വം നൽകി.