വരന്തരപ്പിള്ളി : പഞ്ചായത്തിലെ അതിദരിദ്രരായ കുടുംബങ്ങൾക്ക് ടുഗദർ ഫോർ തൃശൂർ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റ് നൽകുന്നതിന്റെയും, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗൻവാടികൾക്ക് നൽകുന്ന ഉത്പന്നങ്ങളുടെയും വിതരണോദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു. 109 കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റ് കൈമാറിയത്. കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയും പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളുടെ സഹായത്തോടെയാണ് കിറ്റ് വിതരണം ചെയ്തത്.