തൃശൂർ: സഹൃദയ സദസിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിന് കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ 'മിത്തുകളിലെ ദൈവങ്ങൾ' സംവാദം നടക്കും. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ഫ്രാങ്കോ ലൂയിസ് രചിച്ച '100 മിത്തുകൾ' എന്ന പുരാണ കഥാസമാഹാര ഗ്രന്ഥം പ്രകാശനം ചെയ്യും. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ. രാജൻ, ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിൽ, പ്രൊഫ. വി.ജി. തമ്പി, എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി ഹണി വർഗീസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത എന്നിവർ പ്രസംഗിക്കും. സീനിയർ ജേണലിസ്റ്റ്‌സ് ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അലക്‌സാണ്ടർ സാം അദ്ധ്യക്ഷനാകും. കേരള കൗമുദി കൊച്ചി, തൃശൂർ യൂണിറ്റുകളുടെ മേധാവി പ്രഭു വാര്യർ, പി.പി. ജയിംസ്, ഇ.എസ്. സുഭാഷ്, ഡേവിസ് കണ്ണനായ്ക്കൽ, ബാബു വെളപ്പായ, ജോയ് മണ്ണൂർ, സി.ആർ. രാജൻ, ഷാജി പദ്മനാഭൻ എന്നിവർ പ്രസംഗിക്കും.