കുഴിക്കാട്ടുശ്ശേരി : മലയാള വിവർത്തന സാഹിത്യത്തിന്റെ കുലപതി ഇ.കെ. ദിവാകരൻ പോറ്റിയുടെ 19-ാം ചരമ വാർഷികത്തോടനുബന്ധിച്ച് 27ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ അനുസ്മരണ സമ്മേളനം നടത്തും. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പി.എൻ. ഗോപീകൃഷ്ണൻ അദ്ധ്യക്ഷനാകും. ഈ വർഷത്തെ ഗ്രാമിക ഇ.കെ. ദിവാകരൻ പോറ്റി വിവർത്തന സാഹിത്യ പുരസ്‌കാരം അദ്ദേഹം മാങ്ങാട് രത്‌നാകരന് സമർപ്പിക്കും. ദില്ലി കേന്ദ്രമായി മാദ്ധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.