തൃശൂർ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 23 വയസിന് താഴെയുള്ള ആൺകുട്ടികൾക്കായി ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്‌ഷൻ ട്രയൽസ് 28ന് രാവിലെ 7.30ന് കേരളവർമ്മ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുന്നു. 10.9.2001ന് ശേഷം ജനിച്ചവർക്ക് മാത്രമേ പങ്കെടുക്കാനാകൂ. താത്പര്യമുള്ളവർ
27ന് വൈകിട്ട് നാലിന് മുൻപായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ രജിസ്‌ട്രേഷൻ ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ജോസ് പോൾ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9895065335, 9074044897.