തൃശൂർ:ശക്തമായ കാറ്റിൽ അടാട്ട് മൂന്നിടത്ത് മരം കടപുഴകി വീണ് മണിക്കൂറുകളോളം വൈദ്യുതിയും ഗതാഗതവും മുടങ്ങി. അടാട്ട് ഭഗവതി ക്ഷേത്രത്തിന് മുൻപിലെ വൻമരം വീണ് മൂന്ന് 11കെ.വി. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഇന്നലെ (വ്യാഴം) ഉച്ചയ്ക്കുണ്ടായ കാറ്റിൽ അടാട്ട് മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വൻമരമാണ് വീണത്. വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു.