c

ഊരകത്തമ്മത്തിരുവടിയുടെ തിടമ്പ് അറ്റകുറ്റപ്പണികൾ നടത്തി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ സമർപ്പണോദ്ഘാടനം നടത്തുന്നു.

ചേർപ്പ് : ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിൽ ആന ഇടഞ്ഞ് നിലത്ത് വീണ് നാശം സംഭവിച്ച ഊരകത്തമ്മത്തിരുവടിയുടെ തിടമ്പ് അറ്റകുറ്റപ്പണികൾ നടത്തി സമർപ്പിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ സമർപ്പണോദ്ഘാടനം നടത്തി. ശിൽപ്പി വി.ബി. സന്തോഷിനെ ആദരിച്ചു. ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടാലത്ത്, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ് കുമാർ, ദേവസ്വം ഓഫീസർ രാജ് കുമാർ, വി.ജി. ഉഷ, സതീശൻ എന്നിവർ പങ്കെടുത്തു.