c

ചേർപ്പ് : എട്ടുമന പൊട്ടുച്ചിറയിൽ വഴിയരികിൽ നിന്നിരുന്ന കൂറ്റൻ മദിരാശി മരം കടപുഴകി. കഴിഞ്ഞ ദിവസം രാവിലെയാണ് മരം വീണത്. കരുവന്നൂർ പുഴയിൽ നിന്ന് കാഞ്ഞാണി ഭാഗത്തേക്ക് ശുദ്ധജലം കൊണ്ടുപോകുന്ന പെപ്പ് ലൈനും പൊട്ടി. നിരവധി തവണ പ്രദേശത്ത് അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകിയെങ്കിലും ചില്ലകൾ വെട്ടിമാറ്റുന്നതല്ലാതെ മരം മുറിച്ചുമാറ്റലൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മരം വീണതോടെ പ്രദേശത്ത് അപകട ഭീഷണിയായി നിന്നിരുന്ന ചില മരങ്ങളും കടപുഴകി വീണ മദിരാശി മരവും ഇന്നലെ അധികൃതർ മുറിച്ചു മാറ്റി.