കുന്നംകുളം: നുറടിതോട്ടിലും പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞതോടെ പെങ്ങാമുക്ക്-കരിച്ചാൽക്കടവ് പാലം നിർമ്മാണം താത്കാലികമായി നിർത്തിവച്ചു. നിർമാണം നടക്കുന്ന ഭാഗത്തും അപ്രോച്ച് റോഡ് നിർമിക്കുന്ന ഭാഗത്തും വെള്ളം നിറഞ്ഞു. വെള്ളം കുറയുന്ന മുറയ്ക്ക് നിർമ്മാണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നുറടിതോട്ടിൽ താത്കാലിക തടയണ നിർമിച്ചാണ് പാലം നിർമ്മാണം. എന്നാൽ മഴ കനത്തതോടെ തടയണ കവിഞ്ഞ് വെള്ളം ഒഴുകി. പാലത്തിന് മുകളിലെ 5 പ്രധാന സ്ലാബുകളിൽ രണ്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. 2018 ൽ പാലത്തിന്റെയും തടയണയുടെയും നിർമാണം തുടങ്ങിയിരുന്നു. എന്നാൽ കരാറുകാരൻ 4 വർഷമായിട്ടും പണി പൂർത്തിയാക്കാത്തതോടെ കരാർ റദ്ദാക്കി മറ്റൊരു കരാറുക്കാരന് നിർമാണ ചുമതല നൽകുകയായിരുന്നു.