കൊടുങ്ങല്ലൂർ : ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ഫലപ്രദമായ ബസ് റൂട്ടുകൾ കണ്ടെത്തി അതിന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ, പൊതുപ്രവർത്തകർ, വിവിധ ബാസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് 30ന് പൊതുഗതാഗതം ഗ്രാമങ്ങളിലേക്ക് ജനകീയ സദസ് സംഘടിപ്പിക്കും. രാവിലെ 10.30ന് ശാന്തിപുരം സെയ്തുമുഹമ്മദ് കൾച്ചറൽ സെന്റർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇ.ടി. ടൈസൺ എം.എൽ.എ, തൃശൂർ ആർ.ടി.ഒ: ജെബി ചെറിയാൻ, കൊടുങ്ങല്ലൂർ ജോ.ആർ.ടി.ഒ: പി.ജെ. ജോയ്‌സൺ എന്നിവർ പങ്കെടുക്കും.