viyyur

തൃശൂർ: സെൻട്രൽ ജയിലുകൾ, ജില്ലാ ജയിലുകൾ, സബ് ജയിലുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 53 ജയിലിലുമുള്ളത് ഉൾക്കൊള്ളാവുന്നതിലുമേറെ തടവുകാർ. സുരക്ഷ ഒരുക്കാനാവശ്യമായ ജീവനക്കാരില്ലാത്തതിനാൽ ജയിലധികൃതരും വട്ടം കറങ്ങുന്നു.

സെൻട്രൽ ജയിലുകളായ തൃശൂർ വിയ്യൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇരട്ടിയോളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ 563 പേരെ പാർപ്പിക്കേണ്ടിടത്ത് 1067 പേരാണുള്ളത്. ഇതിൽ 743 പേർ ശിക്ഷിക്കപ്പെട്ടവരും 83 പേർ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരും 155 പേർ റിമാൻഡ് തടവുകാരുമാണ്. 70 പേർ മറ്റു കേസുകശളിൽ ഉൾപ്പെട്ടവരുമാണ്.
തിരുവനന്തപുരത്ത് 747പേരെ പാർപ്പിക്കേണ്ടിടത്ത് 1363 പേരാണുള്ളത്. ഇതിൽ 1093 പേരും ശിക്ഷിക്കപ്പെട്ടവരും ബാക്കിയുള്ളവർ ഗുണ്ട,റിമാൻഡ്,വിചാരണ,സിവിൽ കേസ് തടവുകാരുമാണ്. ആറ് തടവുകാർക്ക് ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസറെന്നാണ് ചട്ടം. ഇതിൽ തിരുവനന്തപുരത്തുള്ളത് 130ൽ താഴെ ഓഫീസർമാർ. 747 തടവുകാർക്ക് വേണ്ടയെണ്ണം ജീവനക്കാർ. വിയ്യൂരിൽ 563 പേർക്ക് 90 ഓഫീസർമാർ വേണ്ടിടത്ത് 60ഓളം പേർ മാത്രമാണുള്ളത്. കണ്ണൂരിലും ഇതുതന്നെയാണ് സ്ഥിതി. ഏറ്റവും കൂടുതൽ ഗുണ്ടകളെ പാർപ്പിച്ചിരിക്കുന്നത് വിയ്യൂരിലാണ്. കണ്ണൂരിൽ 948 പേരെ പാർപ്പിക്കാൻ സാധിക്കുന്നിടത്ത് 985 തടവുകാരാണുള്ളത്. ഇതിൽ 40 പേർ ഗുണ്ടാ ലിസ്റ്റിലുള്ളവരാണ്. തവനൂർ ജയിലിലും അറുന്നൂറു പേരുണ്ട്.

പരോളിൽ ഇറങ്ങി

മുങ്ങിയവരുമേറെ

ശിക്ഷിക്കപ്പെട്ട ശേഷം സർക്കാർ നൽകുന്ന പരോളിൽ ഇറങ്ങി കാലാവധി കഴിഞ്ഞ് തിരിച്ചെത്താത്തവർ എഴുപതിലേറെ പേരാണ്. ഇതിൽ മൂന്ന് പേരൊഴികെ എല്ലാവരും ജീവപര്യന്തം തടവുകാരാണ്. 1990 മുതൽ പുറത്തിറങ്ങിയവർ വരെ ഇതിൽപെടും. രണ്ട് മാസം മാത്രം ശിക്ഷ അനുഭവിച്ച് പ്രത്യേക ഇളവിൽ പുറത്തിറങ്ങിയ ശേഷം മുങ്ങിയതും ഇതിൽ ഉൾപ്പെടും.

നിറഞ്ഞ് ജില്ലാ ജയിലും

പൂജപ്പുര ജില്ലാ ജയിലിൽ................................. 290 റിമാൻഡ് തടവുകാർ

വിചാരണ തടവുകാർ....................................... 55


വിയ്യൂർ ജില്ലാ ജയിൽ

റിമാൻഡ് ------------------------------180

വിചാരണ തടവുകാർ ------------------76

പാലക്കാട്,എറണാകുളം,കൊല്ലം, ജില്ലാ ജയിലുകൾ,

നെട്ടുകാൽത്തേരി തുറന്ന ജയിൽ,കൊട്ടാരക്കര സബ് ജയിൽ,വിയ്യൂർ അതിസുരക്ഷാ ജയിൽ....................... 200ലധികം