അയ്യന്തോൾ : അമർ ജവാൻ സ്മാരകത്തിൽ സിൽവർ ജൂബിലി കാർഗിൽ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു. സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ മേയർ എം.കെ.വർഗീസ്, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ഹവിൽദാർ ഈനാശുവിന്റെ ഭാര്യ സിജി, കോർപ്പറേഷൻ കൗൺസിലർമാരായ എൻ.പ്രസാദ്, സുനിത വിനു, പി.കെ.ഷാജൻ, സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി ബേബി മാത്യു, ട്രഷറർ ഉദയകുമാർ, മഹിള വിംഗ് പ്രസിഡന്റ് ശോഭന വിദ്യാസാഗർ, സെക്രട്ടറി കെ.ഉഷ പുഷ്പചക്രം സമർപ്പിച്ചു.