kargil

കൊടുങ്ങല്ലൂർ : സ്റ്റേറ്റ് എക്‌സ് സർവ്വീസ് ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ 25-ാമത് കാർഗിൽ വിജയ് ദിവസ് ആചരിച്ചു. യുദ്ധസ്മാരകത്തിൽ റീത്ത് സമർപ്പണം, പുഷ്പാർച്ചന എന്നിവ നടത്തി. പി.ഭാസ്‌ക്കരൻ മെമ്മോറിയൽ ഗവ:ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കുട്ടികൾക്ക് സൈനികരെ അറിയുക എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. കാർഗിൽ പോരാളികളെയും മികച്ച കേഡറ്റുകളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. എൻ.സി.സി അദ്ധ്യാപിക സന്ധ്യ ടീച്ചർ വിശിഷ്ടാതിഥിയായി. ക്യാപ്ടൻ വിശ്വനാഥൻ, ചീഫ് പെറ്റി ഓഫീസർ ഗോപാലകൃഷ്ണൻ, വാറണ്ട് ഓഫീസർ ശ്രീനിവാസൻ എന്നിവർ ക്ലാസ് നയിച്ചു. കെ.സി.ബാലകൃഷ്ണൻ കോ ഓർഡിനേറ്ററായി. സംഘടനാ പ്രസിഡന്റ് ശശീന്ദ്രൻ ചെറൂളിൽ നേതൃത്വം നൽകി.