1
1

മാള : കുഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ ഇനി സാമ്പത്തിക പ്രയാസം മൂലം ആർക്കും പഠനോപകരണങ്ങൾ ലഭ്യമാകാതിരിക്കില്ല. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികൾക്ക് വർഷം മുഴുവനും പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന ഹൃദയപൂർവം ജി.എച്ച്.എസ് കുഴൂർ പദ്ധതിക്ക് സ്‌കൂളിൽ തുടക്കമായി. പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പി.ടി.എയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഹൃദയപൂർവം ജി.എച്ച്.എസ് കുഴൂർ പദ്ധതി വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ് അദ്ധ്യക്ഷയായി. പ്രധാന അദ്ധ്യാപിക സി. തുഷാര, പൂർവ വിദ്യാർത്ഥികളായ എൻ.എൻ. ഷൺമുഖൻ, ടി.എൽ. സന്തോഷ്, വി.ബി. ശ്രീനാഥ്, പി.ടി.എ പ്രസിഡന്റ് പി. ആർ. ബിനുരാജ്, മുൻ പ്രധാന അദ്ധ്യാപിക കെ.എസ്. സരസു എന്നിവർ പ്രസംഗിച്ചു.

ബാഗ് മുതൽ വാട്ടർബോട്ടിൽ വരെ

ബാഗ്,​ കുട,​ വാട്ടർബോട്ടിൽ,​ പുസ്തകങ്ങൾ,​ ചോറ്റുപാത്രം എന്നിവയെല്ലാമാണ് വിതരണം ചെയ്യുക. ഇൻസ്ട്രുമെന്റ് ബോക്സ് മുതൽ കുട്ടികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും നൽകും.