പാവാട്ടി : എളവള്ളി പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി നിരക്ക് സൗജന്യമാക്കാൻ തീരുമാനം. അഗതി ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കും അതിദരിദ്രരുടെ ലിസ്റ്റിൽ പെട്ടവർക്കും അന്ത്യോദയ അന്നയോജന (മഞ്ഞ റേഷൻ കാർഡ്) ഗുണഭോക്താക്കൾക്കുമാണ് ആനുകൂല്യം. പെയിൻ ആൻഡ് പാലിയേറ്റീവ് രോഗികളിൽ ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 50 ശതമാനം നിരക്ക് സൗജന്യമാക്കും. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചാണ് സമൂഹത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സൗജന്യ നിരക്ക്. നിലവിൽ 40 ഇനം ടെസ്റ്റുകളാണ് നാമമാത്രമായ നിരക്കിൽ ലഭ്യമാക്കുന്നത്. കഴിഞ്ഞ പുതുവത്സര സമ്മാനമായാണ് എളവള്ളിയിൽ ലബോറട്ടറി ആരംഭിച്ചത്.


പഞ്ചായത്തിന്റെ പദ്ധതി വിഹിതം വകയിരുത്തി കൂടുതൽ ജനങ്ങളിലേക്ക് ലാബ് സൗകര്യം വ്യാപിപ്പിക്കുന്നതിനാണ് ഭരണസമിതി ആലോചിക്കുന്നത്.
ജിയോ ഫോക്‌സ്
എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്