college

തൃശൂർ : പൈതൃക കോളേജ് പദ്ധതിയുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന സംസ്ഥാനത്തെ അഞ്ച് കോളേജുകളിൽ ഒന്നായ ശ്രീ കേരളവർമ്മ കോളേജിൽ നടക്കുന്ന നിർമ്മാണ പ്രവർത്തന പുരോഗതി മന്ത്രി ഡോ:ആർ.ബിന്ദു നേരിൽ സന്ദർശിച്ചു വിലയിരുത്തി. നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് രണ്ട് മാസത്തിനുള്ളിൽ കെട്ടിടം കൈമാറാൻ സാധിക്കുമെന്ന് കിറ്റ്‌കോ പ്രതിനിധികൾ സൂചിപ്പിച്ചു. പി.ജി ബ്ലോക്ക് , യു.ജി.ബ്ലോക്ക്, സ്‌പോർട്സ് കോംപ്ലക്‌സ് തുടങ്ങിയവ നിർമ്മിക്കാനായി 18.9 കോടിയും ക്ലാസ് റൂമുകളുടെയും ലബോറട്ടറികളെയും, ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് ആധുനികവത്കരിക്കുന്നതിന് ആറ് കോടിയും, രണ്ട് അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 5.1 കോടിയുമാണ് വകയിരുത്തിയത്. യോഗത്തിൽ കോളേജ് പ്രിൻസിപ്പൾ ഇൻ ചാർജ്ജ് ഡോ:കെ.ജയനിഷ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ:എം.കെ.സുദർശൻ, കോളേജിയേറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ, കിറ്റ്‌കോ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.